Zygo-Ad

കളഞ്ഞു പോയ സ്വർണ്ണാഭരണം തിരികെ നൽകി ഡ്രൈവർ മാതൃകയായി

പാനൂർ :ചെണ്ടയാട് കുനുമ്മലിലെ മന്നമ്പത് ഹനീഫയുടെ സഹോദരി അഫ്സീനയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണമാണ് നഷ്ടമായത്.ചൊക്ലി ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിൽ വന്ന വാഹനത്തിൽ നിന്നാണ് സ്വർണം നഷ്ടമായത്. ചൊക്ലി കിഴക്കേടത് താഴെ കുനിയിൽ കെ കെ പ്രകാശൻ എന്നവരുടെ വാഹനത്തിലാണ് തിരികെ വീട്ടിൽ വന്നത്. മണിക്കൂറുകൾ കഴിഞ്ഞു ധരിച്ച ആഭരണം ദേഹത്ത് കാണാതായതോടെ ആണ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്.ഉടൻ തന്നെ ഡ്രൈവർ പ്രകാശനെ ഫോണിൽ ബന്ധപ്പെടുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു.പ്രകാശൻ വണ്ടി പരിശോധിക്കുകയും വണ്ടിയുടെ പിറകിലെ സീറ്റിൽ വീണു കിടക്കുന്ന സ്വർണാഭരണം കണ്ടെടുക്കുകയും ചെയ്തു.അപ്പോൾ തന്നെ ഹനീഫയെ തിരികെ വിളിക്കുകയും സ്വർണ്ണം വണ്ടിയിൽ നിന്ന് കിട്ടിയ വിവരം അറിയിച്ചു.രാത്രി തന്നെ ഹനീഫക്ക് കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ