Zygo-Ad

എൽഡിഎഫ് സ്ഥാനാർത്ഥി കെകെ.ശൈലജ ടീച്ചർക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ. പ്രവാസി സംഗമം സംഘടിപ്പിച്ചു.

പാനൂർ:കേരള പ്രവാസിസംഘം പാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ.ശൈലജ ടീച്ചർക്ക് പിന്തുണ. സംഗമം എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി പിഎസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.പ്രവാസി സംഘം ഏരിയ പ്രസിഡണ്ട് സികെ.ശ്രീജേഷിൻ്റെ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെവി. മുകുന്ദൻ സ്വാഗതവും പ്രവാസി വനിത കമ്മിറ്റി പ്രസിഡണ്ട് പി.അനിത നന്ദിയും പറഞ്ഞു.

ആസന്നമായ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മതമൗലികവാദികൾക്കും വർഗ്ഗീയവാദികൾക്കുമെതിരെ
ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും സമാധാനവും സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമായി പ്രവർത്തിക്കുന്ന ഇടത് പക്ഷത്തിന് പ്രവാസി കുടുംബങ്ങളുടെ പിന്തുണ
നല്കുന്നതിനും വടകരയിലെ പൊതുസമ്മതയായ ജനകീയ സ്ഥാനാർത്ഥി കെകെശൈലജ ടീച്ചറുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങാനും
പാനൂർ ഏറിയ പ്രവാസിസംഘം കുടുംബയോഗം തീരുമാനിച്ചു.കെകെ.ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ യോഗം പ്രതിഷേധിച്ചു.

വളരെ പുതിയ വളരെ പഴയ