കടവത്തൂർ:കടവത്തൂർ വെസ്റ്റ് യു.പി
സ്കൂൾ ഗ്രൗണ്ടിൽ വെച്ച്
നടന്ന ഈദ് ഗാഹിൽ മഹല്ല് ഖാളിയും എൻ.ഐ.എസ് വൈസ് പ്രസിഡണ്ടുമായ എൻ.കെ.
അഹ്മദ് മദനി പെരുന്നാൾ
നമസ്കാരത്തിന് നേതൃത്വം നൽകി.
റമദാൻ നാളുകളിൽ നേടി
യെടുത്ത നന്മകൾ വരും ദിനങ്ങളിലും പതിവാക്കുവാൻ വിശ്വാസികൾ തയ്യാറാകണമന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര ശക്തികളെ അധികാരത്തിലെത്തിക്കാൻ ജാഗ്രതയോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും കക്ഷി രാട്രീയ ഭേദമന്യേ സർവ്വരുടെയും കൂട്ടായ്മ ഇതിന് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും എൻ.ഐ. എസ് പ്രസിഡണ്ടുമായ പൊട്ടങ്കണ്ടി അബ്ദുല്ല, സംഘം ജനറൽ സെക്രട്ടരി ടി. ആശ്റഫ് മാസ്റ്റർ, സമദ് അറക്കൽ എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
#tag:
പാനൂർ