പാനൂർ: ഇടിമിന്നലിൽ പാറാട് മിനിസ്റ്റേഡിയത്തിന് സമീപം കല്ലുവെച്ച പറമ്പത്ത് മഹമൂദിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രി ഉണ്ടായ ഇടിമിന്നലിൽ നാശനഷ്ടമുണ്ടായത്.
വീട്ടിലെ ഒരു മുറിയിലെ ഇലക്ട്രിക് സാധനങ്ങൾ എല്ലാം നശിച്ചു.
വയറിംഗ് സാമഗ്രികളും നശിച്ചു. വീടിന് പുറത്ത് സ്ഥാപിച്ച വൈദ്യുത മീറ്റർ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ഈ സമയം മുറിയിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
#tag:
പാനൂർ