പാനൂർ: കേന്ദ്ര സർക്കാറിൻ്റെ വിവിധ ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മൊകേരി ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് സങ്കല്പ് യാത്ര സംഘടിപ്പിച്ചു. ഗുരുസന്നിധി ഗ്രൗണ്ടിൽ നടന്ന പരിപാടി വാർഡ് അംഗം കെ കെ.സജിലത ഉദ്ഘാടനം ചെയ്തു.
ഇ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൃഷി, ബേങ്കിംഗ്, ഗ്യാസ്, റബ്ബർ ബോർഡ്, എഫ് സി ഐ, നെഹ്റു യുവകേന്ദ്ര തുടങ്ങി വിവിധ മേഖലകളിലുള്ളവർ ക്ലാസെടുത്തു.കേന്ദ്ര വയ്പ പദ്ധതിയിലൂടെ സംരഭകത്വം ആരംഭിച്ച് വിജയിച്ചവർ അനുഭവം പങ്കുവെച്ചു. മെഡിക്കൽ ക്യാമ്പും നടന്നു.എലിസബത്ത് ജോസഫ്, സുർജിത്ത്, മനോജ്, സുരഭി, പങ്കജാക്ഷൻ, അഷറഫ്, ഹരിദാസ്, ശ്രുതി പൊയിലൂർ തുടങ്ങിയവർ പ്രസംഗിച്ചു. മിഥുൻ മോഹൻ സ്വാഗതവും, സുനിൽ കുമാർ നന്ദിയും പറഞ്ഞു.
#tag:
പാനൂർ