കരിയാട് : കരിയാട് ന്യൂ മുസ്‍ലിം എൽ.പി. സ്കൂളിൽ 30 വർഷത്തെ കാലയളവിലുള്ള സഹപാഠികൾ ഒത്തുകൂടി. കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാളിയിൽ റഷീദ് ഹാജി അധ്യക്ഷതവഹിച്ചു.കെ.കെ. സൂര്യകാന്ത്, എം. ഹരീന്ദ്രൻ, ഡോ. പി. മഹമൂദ്, എം.ടി.കെ. ബാബു, കെ.കെ. രവീന്ദ്രൻ, പി. പ്രഭാകരൻ, മുളിയിൽ മഹമൂദ് ഹാജി, എം.ടി.കെ. ശശി, കുറുവാളി മമ്മു ഹാജി തുടങ്ങിയവർ സംസാരിച്ചു.