Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പാനൂരിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് യുഡിഎഫ്.ബിജെപി പ്രവർത്തകർ ബൂത്തിനുള്ളിൽ മൗനവ്രതത്തിലായിരുന്നുവെന്നും വിമർശനം.

പാനൂർ: നഗരസഭ പരിധിയിലെ ബൂത്തിനുള്ളിൽ എൽഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുമ്പോൾ ബിജെപി ബൂത്ത് ഏജൻ്റുമാർ മൗനവ്രതത്തിലായിരുന്നുവെന്ന് യുഡിഎഫ് ആരോപണം. പൊതുവിൽ കണിശതയോടെ ബൂത്തിനുള്ളിൽ നിലപാടെടുക്കുന്ന ബിജെപി അംഗങ്ങൾ ഇക്കുറി മിണ്ടാതിരുന്നത് എൽഡിഎഫിനെ സഹായിക്കാനാണെന്ന് വിലയിരുത്തലാണ് യുഡിഎഫ് ഉയർത്തുന്നത്. വനിതകളായ ബിജെപി പ്രവർത്തകരെയാണ് ഇക്കുറി ബൂത്തിലിരുത്തിയതും. ഇതാണ് സംശയമുയർത്തിയത്.പാനൂർ യുപി, ഹൈസ്ക്കൂൾ ബൂത്തുകളിലാണ് വിദേശത്തുള്ളവർ അടക്കമുള്ളവരുടെ വോട്ട് ചെയ്തതെന്ന ആരോപണമാണ് യു ഡി എഫ് ഉന്നയിക്കുന്നത്.

ഇന്നലെ കള്ളവോട്ട് തുടക്കം മുതൽ എതിർത്ത മുസ്ലീം ലീഗ് പ്രവർത്തകൻ ടി.മുനീറിനെ സിപിഎം സംഘം മർദ്ധിച്ചിരുന്നു. എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്ന് ബിജെപി ബൂത്ത് ഏജൻ്റുമാർ ഇടപ്പെടാതിരുന്നത് നേതൃത്വത്തിൻ്റെ തീരുമാനപ്രകാരമാണെന്നും, ബിജെപിയുടെ സഹായത്താലേ മുൻ കാലങ്ങളിൽ പ്രതിരോധം തീർത്ത യുഡിഎഫ് ഇനിയുള്ള കാലം അത് പ്രതീക്ഷിക്കേണ്ടന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..