Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പുല്ലൂക്കരയിൽ മുസ്ലീം ലീഗ് പ്രവർത്തകർ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്ന് സിപിഎം.

പാനൂർ:സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന മുസ്ലീം ലീഗ് പ്രവർത്തകരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്ന് സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിനിടയിൽ പുല്ലൂക്കര -മുക്കിൽ പീടിക മേഖലയിൽ സംഘർഷം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാൽ മുസ്ലീം ലീഗ് സംഘങ്ങൾ ശ്രമിച്ചപ്പോൾ സിപിഎം കാണിച്ച ആത്മസംയമനത്തിൻ്റെ ഭാഗമായാണ് നാട്ടിൽ സമാധാനം നിലനിന്ന് പോയത്.

സമാധാന അന്തരീക്ഷം തകർക്കാൻ കച്ചകെട്ടിയിരിക്കുന്ന ലീഗ് സംഘങ്ങളെ നിലക്ക് നിർത്താൻ മുസ്ലീം ലീഗ് നേതൃത്വം തയ്യാറാകണമെന്നും, നേതൃത്വത്തിന് നിലക്ക് നിർത്താൻ ആവുന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ഇത്തരം സംഘങ്ങളെ അടിച്ചമർത്തുമെന്നും ലോക്കൽ സെക്രട്ടറി എൻ.അനൂപ് പ്രസ്താവനയിലൂടെ അറിയിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..