Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
അടുത്ത പരിശോധന ടിപ്പർ ലോറികൾ; താക്കിത് നൽകി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം : സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമിത വേഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് ഒരു താക്കീതെന്ന നിലയിലുള്ള മന്ത്രിയുടെ പരാമർശം.

നിയമ ലംഘനം നടത്തുന്ന മുഴുവൻ വാഹനങ്ങളും ഇനി വരുന്ന ഡ്രൈവിൽ പിടിച്ചെടുക്കും.
ടിപ്പർ ലോറികളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറുകൾ ഊരിവെച്ചിട്ടുള്ളവർ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സോഫ്റ്റ് വെയറുകളിൽ ചില കനമ്പനികൾ കള്ളത്തരങ്ങൾ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ടിപ്പർ ലോറികളിൽ 60കിലോ മീറ്ററാണ് സ്പീഡ് ഗവർണറുകൾ ഉപയോഗിച്ച് സ്പ‌ീഡ് നിയന്ത്രിച്ചിട്ടുള്ളത്. അത് ഊരിവെച്ചാണ് ഓടിക്കുന്നതെങ്കിൽ വാഹനം പിടിച്ചെടുക്കും. നേരത്തെ പറഞ്ഞാൽ നിങ്ങൾക്ക് പ്രതിഷേധിക്കേണ്ടി വരില്ലെന്നും കർശന നടപടിയെടുക്കുമെന്നും വ്യാജ സോഫ്റ്റ് വെയർ ഉണ്ടാക്കി നൽകുന്ന കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..