Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പാനൂരിൽ എലീസിയം മിനിസ്റ്റേഡിയം നാളെ തുറക്കും

പാനൂർ :തൂവക്കുന്നിൽ എലീസീയം ലൈബ്രറി ആൻഡ് റീഡിങ് റൂം നേതൃത്വത്തിൽ നിർമിച്ച എലീസീയം മിനി സ്റ്റേഡിയം ഞായർ വൈകിട്ട് അഞ്ചിന് കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എലീസീയം വനിത, യുവ ജന, ബാല വേദികൾ ഒരുക്കുന്ന കലാപരിപാടികളും, സൗപർണിക അത്താഴക്കുന്ന് അവതരിപ്പിക്കുന്ന നാടൻപാട്ടുമുണ്ടാകും. ശനിയാഴ്ച സാംസ്കാരിക പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ ഉദ്ഘാടനം ചെയ്യും. പവിത്രൻ മൊകേരി അധ്യക്ഷനാകും. വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. അനിൽദാസ് നയിക്കുന്ന ഗസൽ സന്ധ്യയുമുണ്ടാകും.

ചിത്രപ്രദർശനം ആർട്ടിസ്റ്റ് ബി ടി കെ അശോകൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ ബാലകൃഷ്ണൻ അധ്യക്ഷനായി. സുരേഷ് കണ്ണൻ, പവി കോയ്യോട്, യു ബാലച ന്ദ്രൻ, പി അജിത്ത് കുമാർ, സി അഷ്റഫ് എന്നിവർ സംസാരിച്ചു. ഭരതൻ വാഴക്കണ്ടിയിൽ, പവി കോയ്യോട്, സി പി രാജൻ, സുരേഷ് കണ്ണൻ, ഇ ബി റബീന, ബീന ഭാസ്ക‌രൻ, എൻ പി സുസ്മിത, സുരേഷ് ബാബു വിളക്കോട്ടൂർ, റിൻഷിത്ത് വടക്കെ പൊയിലൂർ, സി പി റിബിൽ, എൻ പി സുമോദ്, പ്രദീപ് കാഴ്ച എന്നിവരുടെ ചിത്രമാണ് പ്രദർശിപ്പിച്ചത്. വാർത്താ സമ്മേളനത്തിൽ എ പി ഭാസ്കരൻ, ടി എൻ രാമദാസ്, എം സ്നേഹസുധ, സി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..