Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
സംസ്ഥാനത്ത്‌ ഡ്രൈവിങ്‌ ടെസ്റ്റിൽ കൂടുതൽ ഇളവ്‌ വരുത്തി മോട്ടോർ വാഹന വകുപ്പ്‌.

കണ്ണൂർ : സംസ്ഥാനത്ത്‌ ഡ്രൈവിങ്‌ ടെസ്റ്റിൽ കൂടുതൽ ഇളവ്‌ വരുത്തി മോട്ടോർ വാഹന വകുപ്പ്‌.
ഗതാഗത കമീഷണർ നൽകിയ സർക്കുലറിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ ഭേദഗതി നിർദേശിക്കുക ആയിരുന്നു.

ഇതുപ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം മുപ്പതിൽ നിന്ന്‌ നാൽപ്പതാക്കി ഉയർത്തും.25 എണ്ണം പുതിയ അപേക്ഷകർക്കും പത്തെണ്ണം മുമ്പ്‌ ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും ആയിരിക്കും. അഞ്ചെണ്ണം വിദേശത്ത്‌ പഠനത്തിനോ, ജോലിക്കോ പോകുന്നവർക്കായി മാറ്റിവയ്ക്കും.

നിശ്ചിത വിഭാഗത്തിലുള്ളവർ ഇല്ലെങ്കിൽ അത്‌ ലേണേഴ്‌സ്‌ ലൈസൻസ്‌ കാലാവധി ഏറ്റവും ആദ്യം അവസാനിക്കുന്നവർക്ക്‌ നൽകും. പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾ ആറ്‌ മാസം കൂടി ടെസ്റ്റിന്‌ ഉപയോഗിക്കാൻ അനുവദിക്കും.വാഹനത്തിനുള്ളിൽ കാമറ സ്ഥാപിക്കുന്നതിന് മൂന്ന് മാസം വരെ സമയം അനുവദിക്കും. പുതിയ ടെസ്റ്റ്‌ പരിഷ്‌കരണം നടപ്പാക്കുന്നതിന്‌ ട്രാക്ക്‌ സ്ഥാപിക്കുന്നത് വരെ റോഡ്‌ ടെസ്റ്റ്‌ തുടരാനും നിർദേശിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ സർക്കുലർ ശനിയാഴ്‌ച ഇറക്കും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..