Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ദേശാഭിമാനി എം മുകുന്ദൻ സാഹിത്യോത്സവത്തിൽ വൈക്കം സ്വദേശിയായ ഡി മനോജിന്റെ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു

കണ്ണൂർ :ചുവന്ന ടർക്കിഷ് പരവതാനി വിരിച്ച മൂപ്പൻ സായ‌്വിന്റെ ബംഗ്ലാവ്, ആത്മാവുകൾ തുമ്പികളായി വിഹരിക്കുന്ന വെള്ളിയാങ്കല്ല് തുടങ്ങി എം മുകുന്ദൻ തൂലികയിലൂടെ വരച്ചിട്ട കാഴ്ചകളുടെ ക്യാമറാ ഭാഷ്യവും വ്യത്യസ്തമായ അനുഭവം ഒരുക്കി. ദേശാഭിമാനി എം മുകുന്ദൻ സാഹിത്യോത്സവത്തിൽ വൈക്കം സ്വദേശിയായ ഡി മനോജാണ് ഫോട്ടോ പ്രദർശനം ഒരുക്കിയത്.

എഴുത്തുകാരൻ വരച്ചിട്ട കാഴ്ചകളെ അതിന്റെ സത്ത ചോരാതെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിലാണ് ക്യാമറയിൽ പകർത്തിയത്. ഓരോ ചിത്രങ്ങൾക്കും നോവലിലെ വരികൾ തന്നെ അടിക്കുറിപ്പായി നൽകിയപ്പോൾ വായന ക്കാർക്ക് പ്രകൃതിയുടെ പുതിയ വായനാനുഭവമായി.

ദാസനും ചന്ദ്രികയും കണ്ടുമുട്ടുന്ന സ്ഥലം, മാഹി പള്ളി, മയ്യഴിപ്പുഴ തുടങ്ങി നോവലിലെ പ്രധാന ഇടങ്ങളെല്ലാം പ്രദർശനത്തിലുണ്ട്. മയ്യഴിപ്പുഴയുടെ വശ്യതയും ദാസനും ചന്ദ്രികയും ഒരുമിച്ച് നടന്ന നാട്ടുവഴികളും തീവണ്ടിയാപ്പീസുമെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളായി പ്രദർശനത്തിലുണ്ട്. ഖസാക്കിന്റെ ഇതിഹാസം, നാലുകെട്ട് തുടങ്ങി
ആറോളം നോവലുകളുടെ ദൃശ്യവിഷ്കാരം മനോജ് ക്യാമറയിലൂടെ ഒരുക്കിയിട്ടുണ്ട്. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്സിന്റെ ഫോട്ടോ സ്റ്റോറിയുടെ പണിപ്പുരയിലാണ് മനോജ്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..