Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പോളിങ് ബൂത്തിലെ സജ്ജീകരണങ്ങൾ.

കണ്ണൂർ : വോട്ടർമാർക്ക് സ്വതന്ത്രമായും തടസ്സരഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകൾ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനികളിൽ പോളിങ് ബൂത്തിന്റെ വിവിരങ്ങൾ, പോളിങ് ഏരിയ, സ്ഥാനാർഥി പട്ടിക, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സെക്‌ടറൽ ഓഫീസർ, ബി എൽ ഒ എന്നിവരുടെ പേര് വിവരങ്ങൾ, മറ്റ് വോട്ടർ ഫെസിലിറ്റേഷൻ പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിക്കും. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ടാകും. തണൽ, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളിൽ പന്തൽ ഒരുക്കും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..