Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
സംസ്ഥാന സ്കൂൾ കലോത്സവ വേദി ഉണരാൻ ഏതാനും ദിവസങ്ങൾ: വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി വിവിധ വകുപ്പുകൾ

കോഴിക്കോട്: കേരള സ്കൂൾ
കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം
ആദിത്യമരുളുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട.

കലോത്സവ നഗരിയിലെ എല്ലാ വേദികളിലും ടീമിനെ ഒരുക്കി ആരോഗ്യവകുപ്പ് കൂടെ ഒരു വിളിക്കപ്പുറം ആംബുലൻസുകളും റെഡിയായിരിക്കും എന്നും കളക്ടർ അറിയിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങൾ ഒരുക്കിയ ആംബുലൻസുകളാണ് മറ്റൊരു പ്രത്യേകത.

ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും മെഡിക്കൽ ടീമുകൾ കലാകാരൻമാരെയും കാണികളെയും നിരന്തരം വീക്ഷിക്കും. ഒരു ടീമിൽ മിനിമം ഒരു ഡോക്ടറെങ്കിലും ഉണ്ടായിരിക്കും. ഒരു നഴ്സിംഗ് ഓഫീസറും ഒരു നഴ്സിംഗ് അസിസ്റ്റന്റും സംഘത്തിൽ ഉൾപ്പെടും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..