Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
സബ് ജൂനിയർ ഹോക്കി: കൊല്ലം സായി ജേതാക്കൾ

തലശേരി:ഒമ്പതാമത് സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻ ഷിപ്പിൽ കൊല്ലം സായി ചാമ്പ്യന്മാർ. ഏകപക്ഷീയമായ മൂന്ന് ഗോളിന് എറണാകുളം ജില്ലയെയാണ് പരാജയപ്പെടുത്തിയത്. സായിക്കുവേണ്ടി ഡി ലക്ഷ്മി രണ്ടും ദീപികാ ദാസ് ഒരു ഗോളും നേടി. ലൂസേഴ്‌സ് ഫൈനലിൽ തിരുവനന്തപുരം ജിവി രാജയെ സഡൻ ഡെത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് തിരുവനന്തപുരം ജില്ല മൂന്നാമതെത്തി. തിരുവനന്തപുരത്തിന് വേണ്ടി എ എസ് അഭയജ്യോതി രണ്ട് ഗോൾ നേടിയപ്പോൾ ജി വി രാജയുടെ ആശ്വാസ ഗോൾ നയന അന്ന സജിയുടെ വകയായിരുന്നു.

ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി സായി കൊല്ലം ടീമിൻ്റെ രേഷ്മ സമദ് തെരഞ്ഞെടുക്കപ്പട്ടു. മികച്ച ഗോൾ കീപ്പറായി എറണാകുളം ണാകുളത്തിൻ്റെ ബി സോന മോളും മികച്ച പ്രതിരോധ താരമായി എറണാകുളത്തിന്റെ എയ്ഞ്ചൽ എൽഡിറ്റോവും പ്രോമിസിങ് താരമായി തിരുവനന്തപുരത്തിൻ്റെ സി മല്ലികയും തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ ഗോൾ നേടിയ കളിക്കാരിക്കുള്ള പുരസ്കാരം സായി കൊല്ലത്തിൻ്റെ ഡി ലക്ഷ്മി നേടി. സ്പീക്കർ എ എൻ ഷംസീർ ട്രോഫിയും പുരസ്കാരങ്ങളും നൽകി.

കണ്ണൂർ ഹോക്കി പ്രസിഡൻ്റ് ഹാഷിർ പി അധ്യക്ഷനായി. കേരള ളാ ഹോക്കി പ്രസിഡന്റ് വി സുനിൽകുമാർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് കെ കെ പവിത്രൻ, കെ വി ഗോകുൽ ദാസ് എന്നിവർ സംസാരിച്ചു. റോയ് റോബർട്ട് സ്വാഗതവും സുധീർ കക്കറക്കൽ നന്ദിയും പറഞ്ഞു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..