Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
ആകാശ നീലിമയിൽ പറന്നുയർന്ന് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി കേഡറ്റുകൾ

പെരിങ്ങത്തൂർ : വിമാന പറക്കലിൽ പരിശീലനം നേടി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ എയർ വിംഗ് എൻ സി സി കേഡറ്റുകൾ നാടിന് അഭിമാനമായി.
കഴിഞ്ഞ മാസം 29 മുതൽ എറണാകുളം കൊച്ചിൻ റിഫൈനറി സ്കൂളിൽ നടന്നു വരുന്ന എൻ സി സി യുടെ വാർഷിക ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കുന്ന 45 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 10 കേഡറ്റുകൾക്കാണ് കൊച്ചിൻ നേവൽ ബേസിൽ വെച്ച് പറക്കൽ പരിശീലനം നൽകിയത്.
എയർ വിംഗ് എൻ സി സി യുടെ ഫ്ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ ആണ് കുട്ടികൾ പറന്നത്. എയർവിംഗ് എൻ സി സി യുടെ സിലബസിന്റെ ഭാഗമായുള്ള ലാൻഡിങ്, ടേക്ക്ഓഫ്, വിമാനത്തിന് അകത്തു ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. അതോടൊപ്പം കൊച്ചിയുടെ ആകാശകാഴ്ചകളും കുട്ടികൾ ആസ്വദിച്ചു.
പരിശീലനത്തിന് 3 കേരള എയർ സ്‌ക്വാഡ്രൻ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ്‌ ക്യാപ്റ്റൻ നവിൻ എം നായർ, സെർജന്റ് സ്മിതേഷ്, സ്കൂൾ എൻ സി സി സെക്കൻഡ് ഓഫീസർ ഖൈറുന്നിസ പി വി എന്നിവർ നേതൃത്വം നൽകി. കേഡറ്റുമാരായ മുഹമ്മദ് സായിസ്,മുഹമ്മദ് റയാൻ, ഋതുദേവ് എസ്,ഹിബ ഫാത്തിമ സി എ, മെലോണ ശ്രീജിത്ത്, ഷാന മജീദ് , ഫാബിയ എം എ, ശിവദ ടി പി, അനുപ്രിയ പി ടി കെ, ആയിഷ സൂനി എന്നിവരാണ് പരിശീലനം നേടിയത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..