Zygo-Ad

തൂവ്വക്കുന്നിൽ അനധികൃത കെട്ടിട നിർമ്മാണം; കുന്നോത്തുപറമ്പ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി


കുന്നോത്തുപറമ്പ്: തൂവ്വക്കുന്നിൽ പെർമിറ്റില്ലാതെ അനധികൃതമായി കെട്ടിട നിർമ്മാണം നടത്തിയതിന് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.

തൂവ്വക്കുന്നിലെ 9/484 ബി, സി നമ്പർ കെട്ടിടത്തിന് അനുബന്ധമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് പഞ്ചായത്തിന്റെ നിർദ്ദേശം. സുമതി കെ., ആദർശ്, സുജിത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അനധികൃത നിർമ്മാണം കണ്ടെത്തിയത്.


വളരെ പുതിയ വളരെ പഴയ