കല്ലിക്കണ്ടി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് അരലക്ഷം രൂപ വീതം പിഴ ചുമത്തി.
കല്ലിക്കണ്ടി ടൗണിൽ പ്രവർത്തിക്കുന്ന ഹൈടെക് ടവർ, ഐഷാ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്കെതിരെയാണ് നടപടി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഈ കെട്ടിടങ്ങളിൽ കൃത്യമായ രീതിയിൽ മാലിന്യ സംസ്കരണം നടപ്പിലാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ഈ കടുത്ത നടപടി.
