പെരിങ്ങളം: മണികണ്ഠൻ കോവിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പരിപാടികളും യുവാക്കൾ സ്വന്തമായി പണം പിരിച്ച് നടത്തുന്ന മെഗാ ഇവന്റും നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
ഉത്സവവുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച വാർത്തയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. സ്റ്റേജ് പരിപാടികളും മെഗാ ഇവന്റും റദ്ദാക്കി എന്ന രീതിയിൽ വന്ന വാർത്ത തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും, എല്ലാ പരിപാടികളും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പ്രോഗ്രാം കമ്മിറ്റി വ്യക്തമാക്കി. ഇതുമൂലം വായനക്കാർക്കും സംഘാടകർക്കും ഉണ്ടായ ബുദ്ധിമുട്ടിനും തെറ്റിദ്ധാരണയ്ക്കും ഓപ്പൺ മലയാളം ന്യൂസ് നെറ്റ്‌വർക്ക് ഖേദം പ്രകടിപ്പിക്കുന്നു.
പൂർവ്വിക ശക്തിയോടും ഐക്യത്തോടും കൂടി മണികണ്ഠൻ കോവിൽ ക്ഷേത്രത്തിലെ ഉത്സവം ഭംഗിയായി നടത്തിക്കൊണ്ടുപോകാൻ എല്ലാവരും സഹകരിക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി അഭ്യർത്ഥിച്ചു.
