Zygo-Ad

മാക്കൂൽപീടിക ജുമാ മസ്‌ജിദ് മഖാം ഭണ്ഡാരത്തിൽ മോഷണം


പാനൂർ: മാക്കൂൽപീടിക ജുമാ മസ്‌ജിദ് മഖാം ഭണ്ഡാരത്തിൽ കവർച്ച. മഖാമിന്റെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഭണ്ഡാരത്തിന്റെ പിൻഭാഗത്തെ പൂട്ടും തകർത്താണ് മോഷണം നടത്തിയത്. ഇന്ന് പുലർച്ചെ സുബഹി നമസ്‌കാരത്തിനായി പള്ളിയിലെത്തിയവരാണ് ഗ്രില്ലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടർന്ന് പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു വർഷം മുൻപും ഈ പള്ളിയിൽ മദ്രസ ഉസ്താദിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയിരുന്നു.



വളരെ പുതിയ വളരെ പഴയ