പാനൂർ കണ്ണംവെള്ളി ഫ്രൻഡ്‌സ് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംസ്‌ഥാനതലത്തിൽ കതിർ ലോഗോ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയ ധ്യാൻ കൃഷ്‌ണയെയും സംസ്‌ഥാന സ്‌കൂൾ കായിക മേളയിൽ വെയിറ്റ് ലിഫ്റ്റിങ് അണ്ടർ 18 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മേധ അനിലിനെയും ആദരിച്ചു.
പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ അനിരുദ്ധൻ മാസ്‌റ്റർ ചടങ്ങിൽ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.
