Zygo-Ad

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് ഷെൽട്ടർ പൊളിച്ചുനീക്കിയതിൽ പ്രതിഷേധം; കടവത്തൂരിൽ ഇന്ന് വൈകിട്ട് ആറ് വരെ ഹർത്താൽ


കടവത്തൂർ (കണ്ണൂർ): കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് ഷെൽട്ടർ പൊളിച്ചുനീക്കിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കടവത്തൂരിൽ ഇന്ന് (ശനിയാഴ്ച) ഹർത്താൽ ആചരിക്കുന്നു. വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

ബസ് ഷെൽട്ടർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പോലീസ് നടപടിക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഹർത്താലിനോടനുബന്ധിച്ച് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.



വളരെ പുതിയ വളരെ പഴയ