Zygo-Ad

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് മൊകേരിയിൽ നടന്നു; പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു


പാനൂർ (കണ്ണൂർ): കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പാനൂർ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പി.കെ. പ്രവീൺ എം.എൽ.എ നിർവ്വഹിച്ചു.



പാനൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ അച്ചടക്കവും സേവനസന്നദ്ധതയും നേതൃത്വഗുണവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രായോഗിക പരിശീലനങ്ങളും മൂല്യനിർണ്ണയ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു.



വളരെ പുതിയ വളരെ പഴയ