Zygo-Ad

പാനൂർ സോഷ്യലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'മിസ' നാടകം അരങ്ങേറി


പാനൂർ: പാനൂർ സോഷ്യലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് 'മിസ' നാടകം അരങ്ങേറി. പരിപാടിയുടെ ഭാഗമായി 'വിലങ്ങുവെക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യവും വർത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

സെമിനാറിൽ അഡ്വ. വിനോദ് പയ്യട വിഷയാവതരണവും പ്രഭാഷണവും നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ, പി.കെ. പ്രവീൺ എം.എൽ.എ. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. നിരവധിയാളുകളാണ് നാടകം കാണുന്നതിനും സെമിനാറിൽ പങ്കെടുക്കുന്നതിനുമായി ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയത്.



വളരെ പുതിയ വളരെ പഴയ