പാനൂർ: പാനൂർ നഗരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം സംഘടിപ്പിച്ചു. പാനൂർ വ്യാപാര ഭവനിൽ ചേർന്ന യോഗം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ കെ.വി. റീന അധ്യക്ഷത വഹിച്ചു. പാനൂർ ടൗണിലെ നിയമവിരുദ്ധ പാർക്കിംഗ് തടയുക, വൺവേ സംവിധാനങ്ങൾ കർശനമാക്കുക, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് അധികൃതർ, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
