Zygo-Ad

'കേരളീയം' പുരസ്കാരം പാനൂർ നഗരസഭ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർക്ക്


പാനൂർ: പൊതുപ്രവർത്തന മേഖലയിൽ മികവ് തെളിയിക്കുന്നവർക്കായി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 'കേരളീയം' പുരസ്കാരത്തിന് പാനൂർ നഗരസഭാ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ അർഹയായി.

സംസ്ഥാനത്തെ 87 നഗരസഭകളിലെയും അധ്യക്ഷന്മാരുടെ പ്രവർത്തനങ്ങളും കാഴ്‌ചപ്പാടുകളും വിലയിരുത്തി നടത്തിയ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് പ്രഖ്യാപനം. നഗര വികസനവുമായി ബന്ധപ്പെട്ട ദീർഘവീക്ഷണം, നൂതനാശയങ്ങൾ, അവയുടെ ആവിഷ്‌കരണ മികവ് തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തിയാണ് നൗഷത്ത് ടീച്ചറെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

പാനൂർ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും കാഴ്ചവെച്ച മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്.



വളരെ പുതിയ വളരെ പഴയ