പാനൂർ: പാനൂർ ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കടവത്തൂർ പി.കെ.എം. ഹയർസെക്കന്ററി സ്‌കൂളിൽ നടന്നു. പാനൂർ നഗരസഭാ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ ചടങ്ങിൽ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചു.
വരാനിരിക്കുന്ന കലോത്സവത്തിന്റെ പ്രചാരണ പരിപാടികൾക്കും സംഘാടക സമിതി പ്രവർത്തനങ്ങൾക്കും ഇതോടെ ഔദ്യോഗിക തുടക്കമായി. ചടങ്ങിൽ ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
