Zygo-Ad

പാനൂർ പി.ആർ. ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം സംഘടിപ്പിച്ചു


പാനൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പാനൂർ പി. ആർ. ലൈബ്രറിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പാനൂരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് കെ. പി. മോഹനൻ നിർവ്വഹിച്ചു.

ചടങ്ങിൽ പി. കെ. പ്രവീൺ എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി ഭാരവാഹികൾ, പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി. മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം ശുചിത്വ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ