പാനൂർ: പാനൂർ നഗരസഭയിലെ 21-ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ നമ്പൂരിക്കണ്ടി ചീരോറത്ത് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ നിർവഹിച്ചു. നാലു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് റോഡിൽ ഇന്റർലോക്ക് പ്രവൃത്തി പൂർത്തിയാക്കിയത്.
റോഡ് നവീകരണം പൂർത്തിയായതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടും. വാർഡിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പാക്കിയ ഈ പ്രവൃത്തി നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
