പാനൂർ ഹൈസ്കൂൾ 1988 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ 'ചങ്ങാതിക്കൂട്ടം' സംഘടിപ്പിച്ച സീസൺ 3 ഒത്തുചേരൽ പാനൂർ വെസ്റ്റ് യുപി സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പുതുക്കി ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
കൂത്തുപറമ്പ് എംഎൽഎ പ്രവീൺ പി.കെ. ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെ കരുത്തും വിദ്യാലയ കാലഘട്ടത്തിന്റെ നന്മകളും ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ചങ്ങാതിക്കൂട്ടം പ്രസിഡന്റ് ഷാജിമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രവി മാവിലേരി സ്വാഗതവും രാജീവൻ മാസ്റ്റർ ആശംസകളും നേർന്നു
.
സെക്രട്ടറി പ്രവീൺകുമാർ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ സഹപാഠികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് നിലീന നന്ദി രേഖപ്പെടുത്തി. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാ-കായിക പരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.


