Zygo-Ad

ചെറുവഞ്ചേരി പൂവത്തൂരിൽ ജനവാസ മേഖലയിൽ കാട്ടുപോത്തി ഇറങ്ങി: നാട്ടുകാർ ഭീതിയിൽ

 


ചെറുവഞ്ചേരി : വനത്തോട് ചേർന്ന ജനവാസ മേഖലയിൽ വീണ്ടും വന്യജീവി സാന്നിധ്യം. ചെറുവഞ്ചേരി പൂവത്തൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. പന്നിയോടൻ അനീഷ് എന്നയാളുടെ വീട്ടുമുറ്റത്താണ് പകൽ സമയത്ത് കാട്ടുപോത്തിനെ കണ്ടത്.

കണ്ണവം വനമേഖലയോട് ചേർന്നുനിൽക്കുന്ന പ്രദേശമാണിത്. വനത്തിനുള്ളിൽ നിന്ന് വഴിതെറ്റിയോ ഭക്ഷണവും വെള്ളവും തേടിയോ ആകാം കാട്ടുപോത്ത് നാട്ടിൻപുറത്തേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് വന്യജീവിയെ കണ്ടതോടെ പ്രദേശവാസികൾ ആകെ പരിഭ്രാന്തിയിലായി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ നടത്തുകയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയുമാണ്.

 

വളരെ പുതിയ വളരെ പഴയ