Zygo-Ad

മൊകേരി വില്ലേജ് ഓഫീസ് ദുരിതക്കയത്തിൽ: സ്മാർട്ട് ഓഫീസ് യാഥാർഥ്യമാക്കാൻ അധികൃതർ കനിയണം

പാത്തിപ്പാലം: കാലപ്പഴക്കം ചെന്ന കെട്ടിടവും ചോർന്നൊലിക്കുന്ന ചുമരുകളും കാടുമൂടിയ വഴികളും കാരണം ദുരിതത്തിലായിരിക്കുകയാണ് മൊകേരി വില്ലേജ് ഓഫീസ്. 1998-ൽ അന്നത്തെ റവന്യൂ മന്ത്രി


കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടം നിലവിൽ ജീവനക്കാർക്കും അവിടെയെത്തുന്ന പൊതുജനങ്ങൾക്കും ഒരുപോലെ സുരക്ഷാ ഭീഷണിയുയർത്തുന്നു.

കെട്ടിടത്തിന്റെ പ്രധാന പ്രശ്നങ്ങൾ

വരാന്തയിലെ സീലിങ് അടർന്നുവീഴാറായ നിലയിലാണ്. വില്ലേജ് ഓഫീസറുടെ മുറിയിലെ ചുമരുകളിലൂടെ മഴവെള്ളം ഇറങ്ങുന്നത് വൈദ്യുത വയറിങ്ങിനും വൻ അപകടഭീഷണിയാകുന്നു. 2021-ൽ പ്രദേശവാസിയായ വ്യവസായിയുടെ സഹായത്തോടെ പുറത്ത് താൽക്കാലിക ഇരിപ്പിടം ഒരുക്കിയെങ്കിലും കെട്ടിടത്തിന്റെ ജീർണാവസ്ഥയ്ക്ക് പരിഹാരമായില്ല.

ആവശ്യങ്ങൾ ഇവയാണ്

നിലവിൽ പാത്തിപ്പാലത്ത് പുഴയോട് ചേർന്ന് വെറും നാലു സെന്റിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. എട്ട് സെന്റ് സ്ഥലം ലഭ്യമാക്കിയാൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാൻ സാധിക്കും. കൂടാതെ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ ഒഴിവ് നികത്താനും കാടുമൂടിയ ഇടുങ്ങിയ പ്രവേശനവഴി നവീകരിക്കാനും അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ