Zygo-Ad

കരിയാട് ശക്തമായ ഇടിമിന്നൽ: വീട്ടുപകരണങ്ങൾ കത്തിനശിച്ചു; ലക്ഷത്തോളം രൂപയുടെ നഷ്ടം

 


കരിയാട്: പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. കരിയാട് മുക്കാളിക്കര കാഞ്ഞിരക്കടവ് മേനക്കണ്ടി ഭാസ്കരന്റെ 'കല്യാണി നിലയം' വീട്ടിലാണ് സന്ധ്യയോടെ മിന്നലേറ്റത്.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വയറിങ് പൂർണ്ണമായി കത്തിനശിക്കുകയും ടിവി, ഇൻവെർട്ടർ തുടങ്ങിയ പ്രധാന വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തെ തുടർന്ന് വാർഡ് കൗൺസിലർ എം.ടി.കെ. ബാബു സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.



വളരെ പുതിയ വളരെ പഴയ