പാനൂർ: കൂത്തുപറമ്പ് ബി.ആർ.സി. ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്ററായി (ബി.പി.സി.) അബ്ദുള്ള പുത്തൂർ ചുമതലയേറ്റു. അധ്യാപക സംഘടനാ നേതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരകം യു.പി. സ്കൂൾ അധ്യാപകനും തദ്ദേശ സ്വയംഭരണ കൗൺസിലറുമാണ് അബ്ദുള്ള പുത്തൂർ.
