Zygo-Ad

പാനൂരിൽ ബി.എം.എസ്. പ്രവർത്തകന്റെ ഓട്ടോറിക്ഷ തകർത്ത നിലയിൽ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ബി.എം.എസ്.


പാനൂർ: മാക്കൂൽ പീടികയിലെ ബി.എം.എസ്. പ്രവർത്തകൻ സജീവന്റെ ഓട്ടോറിക്ഷ സമൂഹവിരുദ്ധർ തകർത്തു. ചൊവ്വാഴ്ച രാത്രി വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് അതിക്രമത്തിനിരയായത്.

സംഭവമറിഞ്ഞ് ബി.എം.എസ്. ജില്ലാ സെക്രട്ടറി ഇ. രാജേഷ്, ജോയിന്റ് സെക്രട്ടറി ബിനീഷ് കെ. ടി. കെ., ജിഗീഷ് കെ. പി., രത്നാകരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റക്കാരെ ഉടനടി കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബി.എം.എസ്. നേതൃത്വം പോലീസിനോട് ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ