Zygo-Ad

അപകടത്തിൽപ്പെട്ട മദ്രസ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച സഹൽ കല്ലുവളപ്പിലിന് അനുമോദനം


പെരിങ്ങത്തൂർ: അപകടത്തിൽപ്പെട്ട മദ്രസ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട് മാതൃകാപരമായ പ്രവർത്തനം നടത്തിയ സഹൽ കല്ലുവളപ്പിലിന് പുല്ലുക്കരയിൽ അനുമോദനം നൽകി. മുഹിയുദ്ധീൻ ഷൈഖ് ജീലാനി ആണ്ട് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് സഹലിനെ ആദരിച്ചത്.

അപകട സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട് ആവശ്യമായ സഹായങ്ങൾ നൽകുകയും വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത സഹലിന്റെ പ്രവർത്തനം മാനവികതയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഉത്തമ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ആർ. ഉസ്താദ് സുന്നി മദ്രസ്സ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും കേരള മുസ്‌ലിം ജമാഅത്ത് പുല്ലുക്കര യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ മത-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ