Zygo-Ad

കരിയാട് ഗവ. യു.പി. സ്‌കൂളിന് അനുവദിച്ച വാഹനം പി.കെ.പ്രവീൺ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു


പാനൂർ: കരിയാട് ഗവ. യു.പി. സ്‌കൂൾ പുതുശ്ശേരിക്ക് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ വാഹനം പി.കെ.പ്രവീൺ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. പാനൂർ നഗരസഭ ചെയർപേഴ്‌സൺ വി. ബി. നൗഷത്ത് കൂടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി.കെ.പ്രവീൺ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ (ADS) നിന്നും അനുവദിച്ച 15.8 ലക്ഷം രൂപ ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി പുതിയ വാഹനം വാങ്ങിയത്. സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ