പാനൂർ: ചെറുവാഞ്ചേരിയിൽ പി. വി. പത്മനാഭൻ മാസ്റ്റർ നാടകോത്സവ സംഘാടക സമിതി യോഗവും സംഘമിത്ര പുരസ്‌കാരം കരസ്ഥമാക്കിയ നാടക പ്രവർത്തകൻ രാജേന്ദ്രൻ തായാട്ടിന് സ്നേഹാദരവും നൽകി. ചടങ്ങിന്റെ ഉദ്ഘാടനം കെ. പി. മോഹനൻ എം. എൽ. എ. നിർവ്വഹിച്ചു.
ചെറുവാഞ്ചേരിയിൽ വരാനിരിക്കുന്ന നാടകോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നാടക രംഗത്തെ മികവിന് സംഘമിത്ര പുരസ്‌കാരം നേടിയ രാജേന്ദ്രൻ തായാട്ടിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
