Zygo-Ad

ചൊക്ലി ഉപജില്ലാ പി.എം. പോഷൻ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു


പാനൂർ: ചൊക്ലി ഉപജില്ലാ പി.എം. പോഷൻ (ഉച്ചഭക്ഷണ പദ്ധതി) സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് പെരിങ്ങത്തൂർ ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാനൂർ നഗരസഭാ ചെയർപേഴ്‌സൺ വി. ബി. നൗഷത്ത് കൂടത്തിൽ നിർവ്വഹിച്ചു.

ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമതയും ഗുണനിലവാരവും വിലയിരുത്തുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിടിഎ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ