Zygo-Ad

പാനൂരിൽ തെരുവുനായയുടെ ആക്രമണം: ആറ് വയസുകാരന് ഗുരുതര പരിക്ക്

 




പാനൂർ നഗരസഭയിലെ കൂറ്റേരിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തിരുവാൽ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് കടിയേറ്റത്. കുട്ടിയുടെ കൈയിലും നെഞ്ചിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഓടിയെത്തിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉമ്മ കല്ലെറിഞ്ഞാണ് നായയെ ഓടിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.

പാനൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടുകൾക്കും സ്കൂളുകൾക്കും സമീപം നായകൾ കൂട്ടമായി അലഞ്ഞുതിരിയുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശ്വാസികൾ ആവശ്യപ്പെട്ടു.


വളരെ പുതിയ വളരെ പഴയ