Zygo-Ad

പാനൂർ ഹൈസ്കൂൾ 1983 എസ്എസ്എൽസി ബാച്ചിന്റെ ഓണാഘോഷം സംഘടിപ്പിച്ചു; രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു


പാനൂർ: പാനൂർ ഹൈസ്കൂൾ 1983 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ ഓണാഘോഷം 2026 പ്രൗഢമായി സംഘടിപ്പിച്ചു. നാടക-സിനിമാ പ്രവർത്തകൻ രാജേന്ദ്രൻ തായാട്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദ കൂട്ടായ്മകൾ പഴയകാല ഓർമ്മകളെ പുതുക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് വേദിയാകുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വെച്ച് ഡോക്ടറേറ്റ് നേടിയ ഡോ. അബൂബക്കറിനെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സഹപാഠികളുടെ മക്കളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. ബാച്ച് പ്രതിനിധികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ