Zygo-Ad

പാലത്തായി കേസ് അട്ടിമറിക്കെതിരെ പാനൂരിൽ നാഷണൽ ലീഗ് പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു


പാനൂർ: പാലത്തായി കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നാഷണൽ ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് സിറാജ് തയ്യിൽ നിർവഹിച്ചു.

കേസിൽ ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണൽ ലീഗ് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ