Zygo-Ad

പാനൂർ പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി പതിമൂന്നുകാരന് പരുക്കേറ്റു

 


പാനൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി പതിമൂന്ന് വയസ്സുകാരന് പരുക്കേറ്റു. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാദിലിനാണ് പരുക്കേറ്റത്. കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്.

സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചു എന്നതിനെക്കുറിച്ച് കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാകാം ബോംബെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല.

 

വളരെ പുതിയ വളരെ പഴയ