ചൊക്ലി : യുഡിഎഫ് ചൊക്ലി പഞ്ചായത്ത് കൺവെൻഷൻ കാഞ്ഞിരത്തിൻ കീഴിൽ ഉമ്മർഖാൻ സൗദത്തിൽ നടന്നു.
യുഡിഎഫ് ചെയർമാൻ കെ എം പവിത്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കെ.പി സി.സി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല മുസ്‌ലിം ലീഗ് ഉപാദ്ധ്യക്ഷൻ അഡ്വ. കെ.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
തലശ്ശേരി മണ്ഡലം യു ഡി. എഫ് ചെയർമാൻ എൻ. മഹമ്മൂദ്, മണ്ഡലം കൺവീനർ അഡ്വ: സി. ജി. അരുൺ, കോൺഗ്രസ്സ് കോടിയേരി ബ്ലോക് പ്രസിഡണ്ട് ശശിധരൻ മാസ്റ്റർ, മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് , ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി, കെ.കുഞ്ഞിമൂസ്സ, പി.വി. മുഹമ്മദ്, പി.കെ റഫീഖ്, ചൊക്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ആരതി ടീച്ചർ, എം. ഉദയൻ , പ്രമോദ് ഒളവിലം തുടങ്ങിയവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എം പവിത്രൻ മാസ്റ്റർ, കൺവീനർ പി.കെ യൂസഫ് മാസ്റ്റർ, ട്രഷറർ കെ.കുഞ്ഞിമൂസ്സ തുടങ്ങി 251 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി.
സ്ഥാനാർഥി കെ.പി സാജുവിനെ യു ഡി. എഫ് പ്രവർത്തകർ ഷാൾ അണിയിച്ചു അഭിവാദ്യങ്ങൾ അർപ്പിച്ച് ആവേശകരമായ മുദ്രാവാക്യങ്ങളോടെ വേധിയിലേക്ക് ആനയിച്ചു.യു ഡി എഫ് പഞ്ചായത്ത് കൺവീനർ പി.കെ യൂസഫ് മാസ്റ്റർ സ്വാഗതവും, എം മഹമ്മൂദ് നന്ദിയും പറഞ്ഞു.
