Zygo-Ad

പാനൂർ ടൗണിൽ കാൽനടയാത്രക്കാർക്ക് കെണിയൊരുക്കി തകർന്ന നടപ്പാത; നടപടിയില്ലാതെ അധികൃതർ

 


പാനൂർ: നഗരഹൃദയത്തിലെ കൂത്തുപറമ്പ് റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ. ഓട്ടോ സ്റ്റാൻഡിന് സമീപം റോഡരികിലെ ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി.

തകർന്ന സ്ലാബിന് മുകളിൽ നാട്ടുകാർ തന്നെ ഒരു പൈപ്പുകഷണം നാട്ടി അപകടസൂചന നൽകിയിട്ടുണ്ടെങ്കിലും, തിരക്കേറിയ ഈ ഭാഗത്ത് ഇത് ഒട്ടും സുരക്ഷിതമല്ല. തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി ഇതിലൂടെ കടന്നുപോകുന്ന വയോധികരും കാഴ്ചപരിമിതിയുള്ളവരും ഏതുസമയത്തും അപകടത്തിൽപ്പെടാവുന്ന അവസ്ഥയാണുള്ളത്.

രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൂടി അനുഭവപ്പെടുന്നതോടെ അപകടസാധ്യത ഇരട്ടിയാകുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

വളരെ പുതിയ വളരെ പഴയ