കുന്നോത്ത്പറമ്പ്: ഡിജിറ്റൽ രംഗത്ത് പുതിയ കാൽവെപ്പുമായി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും അറിയിപ്പുകളും സോഷ്യൽ മീഡിയയിൽ കൂടി പൊതുജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചത്.
കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഒഫീഷ്യൽ ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ മുഹമ്മദലി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഫസീല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി .
പി ഒ റജുല, എം ഉഷ, കെ അശോകൻ, കെ റിനീഷ് മാസ്റ്റർ, ടിപി അബൂബക്കർ, റിനിൽ ചന്ദ്രൻ, മൊയ്‌ദു പത്തായത്തിൽ,കെ മുകുന്ദൻ മാസ്റ്റർ, ടി സുജില, പഞ്ചായത്ത് സെക്രട്ടറി എൻ സാഗർ, ഹെഡ് ക്ലർക്ക് ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.
