കരിയാട് പള്ളിക്കുനി ശ്രീ. പരദേവതാ ക്ഷേത്രം വേട്ടയ്ക്കൊരുമകൻ - ഭഗവതി പാട്ട് മഹോത്സവം 2026 ജനുവരി 26, 27, 28 തീയ്യതികളിലായി നടത്തപ്പെടുകയാണ്.
ജനുവരി 26 ന് കാലത്ത് 7 മണിക്ക് ഭഗവതിക്ക് പൊങ്കാല സമർപ്പണം. (പൊങ്കാലയിൽ പങ്കെടുക്കുന്നവർ 7 മണിക്ക് മുന്നെ ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്)
വൈകീട്ട് 6.30 ന് കളരിപ്പയറ്റ് പ്രദർശനം ഇടർന്ന് പരദേവതാ കലാക്ഷേത്രം 14ാം വാർഷികാഘോഷം - നൃത്തസന്ധ്യ, കരാട്ടേ പ്രദർശനം.
ജനുവരി 27 ന് വൈകീട്ട് 5.30 ന്കലവറ നിറയ്ക്കൽ ഘോഷയാത്ര, 6.30 ന് ഓട്ടൻതുള്ളൽ, തുടർന്ന് തിരുവാതിര, തായമ്പക, അത്താഴപൂജ, എഴുന്നള്ളത്ത്.
ജനുവരി 28 ന് വേട്ടയ്ക്കൊരുമകൻ ഭഗവതി പാട്ട് മഹോത്സവം: രാവിലെ 10.30 ന് ധർമ്മവിചാര സത്രം: ശ്രീ. പ്രമോദ് കുന്നാവ്, ഉച്ചയ്ക്ക്12.30 ന് പ്രസാദഊട്ട്
വൈകീട്ട് 6.30 ന് ദീപാരാധന തുടർന്ന് തിടമ്പ് നൃത്തം, ഇരട്ട തായമ്പക, കളം പൂജ, കളംപാട്ട്, തേങ്ങയേറ്
