പാറാട്: പ്രദേശത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. പാറാട് സർവീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെ സ്തൂപം തകർത്തതായി പരാതി.
സ്ഥാപിച്ചിരുന്ന 'അരിവാൾ ചുറ്റിക'യുടെ സ്തൂപമാണ് ഒരു വിഭാഗം പ്രവർത്തകർ അടിച്ചു തകർത്തത്.
ഇതോടെ പാറാട് മേഖലയിൽ രാഷ്ട്രീയപരമായ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രകടനത്തിനിടയിൽ ലീഗ് പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ വിളിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.
സ്ഥലത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. തകർത്ത സ്തൂപം പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
