പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ടി ജാഫർ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ എ പി റഷീദ് അധ്യക്ഷത വഹിച്ചു.
ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി സൈകോ സോഷ്യൽ സർവ്വീസ് കൗൺസിലർ ജെ ശ്വേത, ലൈഫ് സ്കിൽ ട്രെയിനർ സമീർ ഓണിയിൽ എന്നിവർ ക്ലാസ്സെടുത്തു.
സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്,റഫീഖ് കാരക്കണ്ടി, കെ കെ സലീന എന്നിവർ സംസാരിച്ചു.നോഡൽ ഓഫീസർ പി ഫൈസുന്നിസ സ്വാഗതവും ശ്രദ്ധ ശിവാനന്ദ് നന്ദിയും പറഞ്ഞു.