Zygo-Ad

മൊകേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായികമേള ആരംഭിച്ചു




പാനൂർ: മൊകേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായികമേള പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വി.പി. അധ്യക്ഷത വഹിച്ചു. അത്ഭുത കലാപ്രതിഭ ശ്രീക്ഷ്ണ ആനന്ദ് വിശിഷ്ടാതിഥിയായിരുന്നു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ശശിധരൻ, വാർഡ് മെമ്പർ നീഷ്മ കെ.സി. എന്നിവർ ആശംസകൾ അറിയിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം. രതി സ്വാഗതവും ഒ. ലസിത നന്ദിയും പറഞ്ഞു.


വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജശ്രീ നിർവഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ചന്ദ്രി കെ. സ്വാഗതം പറഞ്ഞു.

മെമ്പർമാരായ അനിത പി., വനജ എൻ., പ്രസന്ന ദേവരാജ്, ഷിജിന പ്രമോദ്, സജിലത കെ. എന്നിവർ പങ്കെടുത്തു. അങ്കണവാടി ടീച്ചർ ഉഷ എ. നന്ദി രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ